Tuesday, March 3, 2009



പുരാതനലോകസംസസ്കാരങ്ങളിലൂടെ ഒരെളിയ നടത്തം എന്‍റെ ചിന്തകളിലൂടെ.
സഹകരിക്കുമല്ലൊ...........പ്രതീക്ഷയോടെ തുടങ്ങട്ടെ

Monday, March 2, 2009

ഈജിപ്ത്


നൈല്‍ നദിയുടെ പുത്രിയാണ്‌ ഈജിപ്ത് എന്നുത് പ്രസിദ്ധമാണല്ലോ! ഇജിപ്തിന്‍റെ മഹിമയേറിയ മണ്ണു തന്നെ മാതാവിന്‍റെ മുലപ്പാലില്‍ കൂടി ഊര്‍ന്നു വന്നതാനെന്നു പറയപ്പെടുന്നു കറുത്തവിഭവോല്പ്പന്ന സമ്രുധ് മണ്ണില്‍ വലരെ മുന്‍പു മുതല്ക്കുതന്നെ കൃഷി അഭിവ്രിധിപ്പെട്ടിരുന്നു. ഇജിപ്തിന്‍റെ ഫലപുഷ്ട്ടിയില്‍ ആക്രുഷ്ട്ടരായി,നവീനശിലായുഗത്തിലെ ജനസമൂഹങ്ങല്‍ വിദേശങ്ങളില്‍ നിന്നു ഇവിടെ കുടിയെറിപ്പാര്ത്തു തുടങ്ങി. വടക്കുപടിഞ്ഞാറുനിന്നും ലിബിയന്മാരുംവടക്കുകിഴക്കുനിന്നു സെമിറ്റിക്ക് വര്‍ഗ്ഗക്കാരും തെക്കുനിന്നു നീഗ്രോകളുംനദീതടങ്ങളിലെക്കു പ്രവേശിചു കൂടിക്കലര്ന്നതാണു ഈജിപ്തുകാരുടെ ഉത്ഭവം എന്നു പറയപ്പെടുന്നു.
ഇജിപ്തിന്റെ ആദി ചരിത്രത്തില്‍ വിദേശീയാക്രമങ്ങള്‍ വളരെ കുറവായിരുന്നു പ്രകൃതിതന്നെ ഇജിപ്തിനു സംരക്ഷണം നല്‍കിയതാണ് ഇതിന്റെ പ്രധാന കാരണം വടക്കുമധ്യധരണി ക്കടലും കിഴക്കും പടിഞ്ഞാറുംമരുഭൂമികളുംതെക്കു കൂറ്റന്‍ വെള്ളചാട്ടങ്ങളും അതിനപ്പുറം മഹാവനങ്ങളുമായിരുന്നു ഇജിപ്തിന്റെ
അതിര്‍ത്തികള്‍


ബി .സി അയ്യായിരത്തിനും മൂവായിരത്തി ഇരുന്നൂറിനും ഇടയ്ക്കുള്ള കാലഘട്ടം രാജവംസാതീതകാലംഎന്ന് വിളിക്കുന്നു എന്തെന്നാല്‍ രാജവാഴ്ച തുടങ്ങുന്നതിനു മുന്‍പുള്ള കാലഘട്ടം കാലഘട്ടത്തിന്റെ ആരംഭത്തില്‍ ഏതാനും നഗരരാഷ്ട്രങ്ങളാണ് ഇജിപ്തില്‍ നിലവിലുണ്ടായിരുന്നത് .കാലക്രമത്തില്‍ ഇവയെല്ലാംസംയോജിച്ച് രണ്ടു രാഷ്ട്രങ്ങള്‍ ഉടലെടുത്തു ദക്ഷിണ ഇജിപ്തെന്നും ഉത്തരഇജിപ്തെന്നും
ബി .സി മൂവായിരത്തിഎണ്ണൂറാം ആണ്ടിനോടടുത്തു രണ്ടു രാജ്യങ്ങളും ഒരൊറ്റരാജഭരണത്തിന്‍ കീഴില്‍ വന്നു അതുമുതല്‍ ഇജിപ്ത് രാജഭരണത്തിന്‍ കീഴിലായി കാലഖട്ടത്ത്തില്‍ ഭരിച്ചിരുന്ന രാജാക്കന്മാരെ 'ഫാറോ' എന്ന സ്ഥാന പേരുനല്‍കിവിളിച്ചിരുന്നു .മഹാമന്തിരത്തില്‍ താമസിക്കുന്ന ആള്‍ എന്നാണു വാക്കിനര്‍ത്ഥംഫാറോ യുഗത്തില്‍ തുടര്‍ച്ചയായി മുപ്പത്തിയൊന്നു രാജവംശങ്ങള്‍ ഭരിച്ചു
ഈകാലഘട്ടത്തെ മൂന്നായി തരം തിരിക്കാം . പൂര്‍വ്വകാലമെന്നും ,മധ്യകാലമെന്നുംനവീനകാലമെന്നും . നവീനകാല രാജ്യത്തിന്‌ 'സാമ്രാജ്യം' എന്നും പറയാറുണ്ട്എന്തെന്നാല്‍ അക്കാലത്ത് ഇജിപ്തില്‍ സാമ്രാജ്യം സ്ഥാപിക്കപ്പെട്ടിരുന്നു . , .



മൂന്നാം
രാജവംശം മുതല്‍ ആറാംരാജവംസം വരെ നാലു രാജവംശംങ്ങളാണ്
ഏകീകൃത രാജ്യമായിത്തീര്‍ന്ന പൂര്‍വ്വകാല രാജ്യം ഭരിച്ചത് .ഈ കാലഘട്ടത്തില്‍ രാജാവ് ദൈവത്തിന്‍െറ പ്രതിനിധി എന്നനിലയില്‍ പരിപൂര്‍ണ സെചാടികാരതോറെ ഭരിച്ചിരുന്ന കാലമായിരുന്നു ഇതു എന്നാല്‍ പൌരാണിക നിയമത്തിനു വിദേയമായി മാത്രമെ രാജാവിന് ഭരിക്കാന്‍ അദികാരം ഉണ്ടായിരുന്നുള്ളൂ .പൌരാണിക നിയമം ദൈവികമാണെന്നു വിസ്വസിക്കപെട്ടിരുന്നു .രാജാവ് തന്നെയാണ് മുഖ്യ പുരോഹിതനും .ഇക്കാലത്ത് നല്ലൊരു നീതി ന്യായവകുപ്പ് പ്രവര്‍ത്തിച്ചിരുന്നു.രാജ്യദ്രോഹ കുറ്റങ്ങള്‍ പോലും സാദാരണ നിയമമനുസരിച്ച് സാദാരണ കൊടതിയിലാനത്രേ വിചാരണ ചെയ്യ പെട്ടിരുന്നത് .രാജ്യത്തിന്‌ ഒരു സ്ഥിരം സൈന്യം ഉണ്ടായിരുന്നു .പൊതുവെ സമാധാനപരമായ നയമാണ് ഭരണാധികാരികള്‍ അനുവര്‍ത്തിച്ചുവന്നത് .
ബി .സി -2680-നും 2560 ഇടയ്ക്കുള്ള നാലാം രാജവ്ംശത്തിന്‍റെ ഭരണകാലത്താണു ഇജിപ്തിലെ പ്രദാനപ്പെട്ട പിരമിഡുകള്‍ നിര്മിക്കപെട്ട്തു .പൂര്‍‌വകാല രാജ്യത്തിന്‍റെ ശക്തിയും പ്രതാപവും ഉച്ചകോടിയിലെത്തിയപ്പോള്‍ ഇജിപ്തുകാര്‍ സ്വതന്ത്രരും വീരന്മ്നാരും സ്വാശ്രയശീലരുമായ ഒരു ജനതയായി വളര്ന്നിരുന്നു

പൂർവ്വകാലരാജ്യം ബി സി 2280-മണ്ടിടയ്ക്ക് ക്ഷയോന്മുഖമായി ആഭ്യന്തരകലാപവും ഭരണാദികാരികളുടെ ധൂർത്തും ജനങ്ങൾക്കനുഭവിക്കേണ്ടി വന്ന ദുസ്സഹമായ സാമ്പത്തിക ഭാരവും മറ്റുമ്മാണു ഇതിനു വഴിതെളിച്ചതു ഏകദേശം 1785‌‌‌‌ വരെ ഈ കാലഖട്ടം നിലനിന്നു മധ്യ കാലരാജവംശത്തിന്റെ ആദ്യ കാലഖട്ടങ്ങളിൽ കേന്ദ്ര ഭരണം ദുർബലമാവുകയും ഫ്യൂഡല്പ്രഭുക്കന്മാർ സ്വേച്ചാദിപതികളായിത്തീരുകയും ചെയ്തു എന്നാൽ ബി സി രണ്ടായിരത്തിനു ശേഷം പന്ത്രണ്ടാം രാജവംശത്തിലെ ഫറോവന്മാർ കേന്ദ്ര ഭരണം വീണ്ടെടുക്കുകയും അവകാശങ്ങൾ ജനസാമാന്യത്തിനു ലഭ്യമാക്കി കൊടുക്കുകയും ചെയ്തു അതിനാൽ പന്ത്രണ്ടാം രാജവംശഭരണം ചരിത്രത്തിലാദ്യത്തെ പ്രജാപ്രഭുത്വമായിരുന്നു എന്നു പറയാം
പന്ത്രണ്ടാം രാജവംശത്തിലെ പ്രമുഖ രാജാക്കന്മാരെല്ലാം അന്നത്തെ തലസ്താനനഗരമായ തീബസ്സ് നഗരം മോടിപിടിപ്പിക്കുന്നതിലും ഫ്യൂഡൽ പ്രഭുക്കന്മാരുടെ അദികാരാവകാശങ്ങൾക്കുകടിഞ്ഞാണിടുന്നതിലും ദത്തശ്രദ്ധരായിരുന്നു “ രാജാവിന്റെ കണ്ണുകളും ചെവികളും” എന്ന അഭിദാനത്തിൽ അറിയപ്പെട്ടിരുന്ന രാജകീയ ദല്ലാളന്മാർ രാജ്യമാകെ ചുറ്റി സഞ്ചരിച്ച് രാജാധികാരം രാജ്യത്തുടനീളം നടപ്പിൽ വരുത്തുകയും എതിർ ശക്തികളുടെ പ്രവർത്തനത്തെ യദാസമയം രാജസമക്ഷം അറിയിക്കുകയും ചെയ്തുകൊണ്ടിരുന്നു.
അമൈനംഹൈറ്റ് മൂന്നാമൻ ഫ്യൂഡൽ പ്രഭുക്കന്മാരുടെ അഡികാരം പൂർണമായ് നിയന്ത്രിച്ച് രാജാവിന്റെ സ്വേച്ചാധികാരം സ്താപിച്ചു. അദ്ദേഹം നുബിയ(സുഡാൻ) എന്ന പ്രദേശം കീഴടക്കി ഇജിപ്തിനോടു കൂട്ടിചേർത്തു നൈൽ നദിയുടെ ആദ്യത്തെ വെള്ളച്ചാട്ടത്തിനുചുറ്റും ഒരു തോടുണ്ടാക്കി നദിയിൽ കൂടിയുള്ള സഞ്ചാരം സുഗമമാക്കി